Monday 27 May 2019

പുഞ്ചിരിപ്പായസം

പുഞ്ചിരിപ്പായസം തൂകുന്നു നീ
എന്നുമെൻ റേഡിയോ ഭാഷണം
ക്ഷമയോടെ കേൾക്കുന്നു  നീ...
എന്നിലെ എന്നെ നിന്നിലൂടെ കണ്ടെത്താൻ
എന്നെ സഹായിച്ച വഴികാട്ടിയും നീ...
നിൻ പുഞ്ചിരിയിൽ നന്മയാം വാക്കു-
പോലും പിൻവാങ്ങുന്നു നിത്യം
എല്ലാവരേയും ചെറുപുഞ്ചിരിയാലേ
നിത്യവും തോൽപ്പിക്കുന്നു നീ...
എന്നുമെന്നുള്ളിലെ മായാ ചിത്രം...
നിൻ സ്നേഹപുഞ്ചിരി ചിത്രം...
ജാലവിദ്യകൾ കാട്ടി നീ പുഞ്ചിരിയാലേ
പടവുകൾ കേറികൊൾക നീയെന്നും
പരിമിതം വാക്കുകൾ എന്ന കാരണത്താൽ
ചുരുക്കട്ടെ ഈ സഹോദരി ചെറു-
പുഞ്ചിരിയാലേത്തന്നെ.



Contact Form

Name

Email *

Message *