എന്നിൽ നിന്നും മുളയ്ക്കുന്ന മുകുളങ്ങളിൽക്കൂടി
ജീവിക്കും ഞാൻ എക്കാലമത്രയും .
താങ്ങായി തണലായി പക്ഷികൾക്കു
വാസസ്ഥലത്തിന്നുറവിടമായി
തളിർത്തു കിളിർത്തു ഞാൻ വളർന്നീടും.
കുട്ടിക്കിളികൾക്കും കുഞ്ഞണ്ണാനും
അത്തിപ്പഴം തിന്നാൻ നൽകീടും.
എന്റെ നെഞ്ചിൽ ഊഴ്ന്നിറങ്ങും വേരുകൾ
സ്നേഹസ്പർശംപോൽ സ്വീകരിച്ചീടും.
കാലചക്രത്തിന്നിരുൾപ്പാടുകൾത്തിന്ന
കാല ദേവതയാണ് അന്നദാതാവായ് മാറീടും
കാലങ്ങൾക്കപ്പുറം പൊട്ടിമുളയ്ക്കുന്ന
മുകുളങ്ങൾ നുള്ളുവാൻ വരുന്നവരെ
നിശബ്ദയുദ്ധം കൊണ്ട് തോൽപ്പിച്ചിടും.
കാലാന്തത്തിൽ വിരിയുന്ന മുകുളങ്ങൾ
കാല വർഷത്തെ നിയന്ത്രിച്ചിടും.
അങ്ങനെ സംവത്സരങ്ങൾക്കൊരോർമ്മ ചെപ്പായി
എന്നുമൊരു തുറന്നപെട്ടിയായ് നിന്നിടും.
കഥകൾ രാവുറങ്ങുന്ന കളിവീടായി
മനസ്സിലേക്കൊഴുകിയെത്തും പുതുവർഷമായി
എല്ലാത്തിന്റെയും പ്രാരംഭമായി!
No comments:
Post a Comment