Monday, 12 February 2018

മൗനവാക്കുകൾ

പ്രത്യക്ഷമാകും പല നല്ല വാക്കുകളും പറയുന്ന
മനസ്സിനറിയാം എത്രതന്നെ നല്ലതാണെന്ന്
അമ്പത്തൊന്നക്ഷരങ്ങൾക്കു പറയാനാകാത്ത
വാക്കുകൾ പലതും മൗനങ്ങൾ പറഞ്ഞിടുന്നുവല്ലോ!
കാണുന്നതല്ല ലോകം,കേൾക്കുന്നതല്ല ലോകം,
അറിയുന്നതോ അനുഭവിക്കുന്നതോ അല്ല ലോകം.
പിന്നിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിൽ
സമയമാകവെ സ്ഥൂലമായ് തെളിയും ആ യഥാർത്ഥലോകം.
അപ്പോൾ പ്രത്യക്ഷമാകും മൗനങ്ങളാൽ
പറയപ്പെട്ട ഈ ലോകത്തിൻ വാക്കുകൾ

Friday, 2 February 2018

സ്നേഹാഞ്ജലി


ഏകാന്തതയുടെ നിഴലിലാണെങ്കിലും
അറിയുന്നു ഞാനീ ബന്ധത്തിൻ മൂല്യം
പിരിയുന്ന ഈ വേളയിലും ഞാൻ
തിരിച്ചറിയുന്നു നിങ്ങൾതൻ സ്നേഹം
ഒരുമിച്ച് ഉറങ്ങിയും ഉണർന്നും
ഒരേ പാത്രത്തിൽ നിന്ന് ചോറ് വാരി കഴിച്ചും
ഈ മഴവിൽ ദിനങ്ങൾ കടന്നു പോയതു ഞാനറിഞ്ഞില്ല
ഇറ്റിറ്റു വീഴുന്ന ചുടുകണ്ണീർ തൻ മറുപടിയിൽ
ഞാൻ അർപ്പിക്കുന്നു എന്റെ സ്നേഹാഞ്ജലി

സൗഹൃദം

പിരിയുന്നുവെങ്കിലും മനസ്സിലെന്നും
സൂക്ഷിക്കാനാഗ്രഹിക്കുന്ന വെറുമൊരു ഓർമ്മ
മാത്രമീ സൗഹൃദം
മരണം വരെയും ശ്വസിക്കുന്ന വായുവിലും ഞാൻ തൊട്ടറിയുന്നു സൗഹൃദം.
നിശ്വസിക്കുന്ന ഓരോ വായുകണികയും
സൗഹൃദമാം ഓർമ്മക്കൂട്ടിൽ നിന്നും
പറന്നുയരുന്ന കുട്ടിക്കിളികൾ.
അവയുടെ കളകളമാം ശബ്ദം ഞാനെന്നും
ശ്രവിക്കുന്നു മാറ്റമില്ലാതെ.
തുടിക്കുന്ന ഓരോ ജീവനാഡിയും
ആലപിക്കുന്നു സൗഹൃദഗാനമെന്നും.
ഒത്തിരി ദൂരെ പോയ് മറയുന്നുവെങ്കിലും
ഓർക്കുമ്പോൾ ഒരു ഞൊടിയിൽ
ദർശ്ശനപുണ്യമീ സൗഹൃദം.
ഹൃദയം തുടിക്കുന്നതിന് ഹേതുവുമീ സൗഹൃദം.
എന്നുമെൻ ഓർമ്മയിലെ മായാചിത്രമീ സൗഹൃദം.



മുകുളങ്ങൾ


എന്നിൽ നിന്നും മുളയ്ക്കുന്ന മുകുളങ്ങളിൽക്കൂടി
ജീവിക്കും ഞാൻ എക്കാലമത്രയും .
താങ്ങായി തണലായി പക്ഷികൾക്കു
വാസസ്ഥലത്തിന്നുറവിടമായി
തളിർത്തു കിളിർത്തു ഞാൻ വളർന്നീടും.
കുട്ടിക്കിളികൾക്കും കുഞ്ഞണ്ണാനും
അത്തിപ്പഴം തിന്നാൻ നൽകീടും.
എന്റെ നെഞ്ചിൽ ഊഴ്ന്നിറങ്ങും വേരുകൾ
സ്നേഹസ്പർശംപോൽ സ്വീകരിച്ചീടും.
കാലചക്രത്തിന്നിരുൾപ്പാടുകൾത്തിന്ന
കാല ദേവതയാണ് അന്നദാതാവായ് മാറീടും
കാലങ്ങൾക്കപ്പുറം പൊട്ടിമുളയ്ക്കുന്ന
മുകുളങ്ങൾ നുള്ളുവാൻ വരുന്നവരെ
നിശബ്ദയുദ്ധം കൊണ്ട് തോൽപ്പിച്ചിടും.
കാലാന്തത്തിൽ വിരിയുന്ന മുകുളങ്ങൾ
കാല വർഷത്തെ നിയന്ത്രിച്ചിടും.

അങ്ങനെ സംവത്സരങ്ങൾക്കൊരോർമ്മ ചെപ്പായി
എന്നുമൊരു തുറന്നപെട്ടിയായ് നിന്നിടും.
കഥകൾ രാവുറങ്ങുന്ന കളിവീടായി
മനസ്സിലേക്കൊഴുകിയെത്തും പുതുവർഷമായി
എല്ലാത്തിന്റെയും പ്രാരംഭമായി!

വേരുകൾ പോലെ


Thursday, 25 January 2018

ഇനിയുമുണ്ട്...

പല ഉത്തരങ്ങളും അപൂർണ്ണമാണ്
അങ്ങനെയാണെന്റെ ഉത്തരങ്ങളും
ഇനിയുമുണ്ട് പറയാൻ
ഇനിയുമുണ്ട് കേൾക്കാൻ
ഇനിയുമുണ്ട് വാചാലമാവാൻ
ഇനിയുമുണ്ട് അറിയാൻ
ഇനിയും ഇനിയുമുണ്ട്...

Sunday, 26 November 2017

ജാലകങ്ങളെ...

ജാലകങ്ങളെ, ഞാൻ കാണുന്നു
മഹാസാഗരങ്ങളെ
തിരനുരയായ് ഉയരുന്ന സാഗരങ്ങളെ
ആവർത്തനങ്ങളുടെ പ്രവാഹമായ
തിരമാലകളെ
പ്രശാന്തമായിളകുന്ന നീലസാഗരത്തെ
അലയോടുമല്ലിടാൻ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാൻ
നീല അലകളെ നേത്രങ്ങളിൽ വഹിക്കാൻ
കൂരിരുട്ടിന്റെ രുചിയറിയാൻ
അലതല്ലും കടൽത്തീരാവസാനത്തെ
പുണരാൻ
അഴക്കയങ്ങളിലെ അനന്തമായ
പ്രയാണത്തിലലിഞ്ഞു ചേരാൻ
അഗ്നിഗോളമായ സൂര്യനെ
ഒന്നുതൊടാൻ
തുടിക്കുന്ന കാറ്റിനെ അടിക്കുന്ന
ജാലകങ്ങളെ ഞാൻ കാണുന്നു.

Thursday, 7 September 2017

കുട്ടിക്കാലം

ഭൂമിയിലൊരു സ്വർഗ്ഗം എന്നുണ്ടെങ്കിൽ
അതാണെന്റെ കുട്ടിക്കാലം.
സ്വപ്നസുന്ദരമായ ജിജ്ഞാസയുടെ
വസന്ത കാലം.
നന്മയുടെ ചോദ്യചിഹ്നങ്ങൾ
മനസ്സിൽ മുളച്ച കാലം.
യാത്രയിലെ നിഗൂഢതയെ
സ്നേഹിക്കുന്ന എന്റെ കുട്ടിക്കാലം.
പുസ്തകലോകത്തിന്റെ പ്രണയ കാലം.
നന്മയെ തേടുന്ന നല്ല കാലം!

Thursday, 4 May 2017

Don't Dig Your Own Grave

So hot these days! Bore well, bore well everywhere. Why did we dig bore well in this summer? For getting water? But that will pain the Earth very badly. No one can assure that we get water from this bore well the next time. So what is the use of it. for temporary relief. We are digging, not bore wells, our grave earlier.Instead of bore well we can dig normal well and plant trees which dont harm the Earth and it will be a relief for the earth too. and it will be an asset for the next summer and the future generation too. 
Dont harm the Earth
Dont support bore wells
plant trees instead of.
PLANT TREES AND SAVE THE EARTH  

Contact Form

Name

Email *

Message *